ദഹിപ്പിക്കാന്‍ കൊണ്ടുപോകുന്നതിനിടെ മൃതദേഹം തലയിളക്കി എഴുന്നേറ്റിരുന്നു; ചുമട്ടുകാര്‍ ഭയന്നോടി

single-img
14 October 2019

ഒഡിഷ: ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ മൃതദേഹം എഴുന്നേറ്റിരുന്നു. ഒഡിഷയിലെ ഗഞ്ചാം ജില്ലയിലാണ് അപൂര്‍വസംഭവം നടന്നത്. സിമാനച് മാലിക് എന്ന 55 കാരനെ മരിച്ചെന്ന് കരുതി നാട്ടുകാര്‍ ശ്മശാനത്തിലേക്ക് കൊണ്ടു പോയി. എന്നാല്‍ വഴിയില്‍ വച്ച് മഞ്ചലില്‍ കിടത്തിയിരുന്ന മൃതദേഹം തലയാട്ടി എഴുന്നേറ്റു. ചുമട്ടുകാര്‍ ഇതുകണ്ട് ഭയന്നോടുകയായരുന്നു.

മാലിക്കിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. മാലിക് ആരോേഗ്യസ്ഥിതി വീണ്ടെടുത്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ശനിയാഴ്ച ആടുകളെ മേയ്ക്കാനായി കാട്ടില്‍ പോയ മാലിക് തിരിച്ചുവന്നില്ല. ഞായറാഴ്ച രാവിലെ അദ്ദേഹത്തെ അനക്കമില്ലാതെ വീണു കിടക്കുന്നതായി കണ്ടെത്തി. മരിച്ചെന്നു കരുതി സംസ്‌കാരചടങ്ങുകള്‍ക്ക് ഏര്‍പ്പാടു ചെയ്യുകയായിരുന്നു.

അസുഖം മാറിയ മാലിക് ആശുപത്രി വിട്ടതായി ഡോക്ടര്‍ അറിയിച്ചു. മരിച്ചെന്നു കരുതിയ ആള്‍ തിരിച്ചുവന്ന സന്തോഷത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.