ഹോട്ടല്‍ മുറിയില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ഥികള്‍ മരിച്ചു

single-img
14 October 2019

കാസര്‍ഗോഡ്: മംഗുളൂരുവില്‍ ഹോട്ടല്‍ മുറിയില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ഥികള്‍ മരിച്ചു. കാസര്‍ഗോഡ് കോളിയടുക്കം സ്വദേശി വി വിഷ്ണു(22) നെല്ലിക്കുന്ന് ചേരങ്കൈ കടപ്പുറം സ്വദേശി ഗ്രീഷ്മ(21) എന്നിവരാണ് മരിച്ചത്.

മംഗുളൂരു റെയില്‍വെ സ്റ്റേഷനടുത്തെ ലോഡ്ജു മുറിയിലാണ് ഇരുവരെയും വിഷം അകത്തുചെന്ന നിലയില്‍ കണ്ടത്. അശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷമാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.