ബിജെപിയുടേതിന് സമാനമാണ് എന്‍റെയും ആശയങ്ങള്‍; ബിജെപിയിലേക്ക് തന്നെ ആകർഷിച്ച കാരണം വെളിപ്പെടുത്തി യോഗേശ്വര്‍ ദത്ത്

single-img
14 October 2019

ബിജെപിയുടേയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആശയങ്ങളും രാജ്യത്തിനായി കഴിഞ്ഞ അ‍ഞ്ച് വര്‍ഷക്കാലംഅദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളുമാണ് ബിജെപിയിലേക്ക് തന്നെ ആകര്‍ഷിച്ചതെന്ന് ഹരിയാനയിലെ ബിജെപി സ്ഥാനാര്‍ഥിയും കായിക താരവുമായ യോഗേശ്വര്‍ ദത്ത്. ബിജെപിയുടെ പോലെ ദേശീയതയില്‍ ഊന്നിയതാണ് എന്‍റെയും ആശയങ്ങള്‍.

കഴിഞ്ഞ അ‍ഞ്ച് വര്‍ഷമായി രാജ്യത്തിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി ഏറെകാര്യങ്ങള്‍ ചെയ്തു. ഇന്ത്യ ഇപ്പോൾ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണ്. അത് എപ്പോഴും സാധ്യമാകുന്നത് ബിജെപിയിലൂടെയാണ്. ദേശീയതയ്ക്ക് പ്രാധാന്യം നൽകിയുള്ള ബിജെപിയുടെ ആശയങ്ങളും പ്രവര്‍ത്തനങ്ങളും സര്‍ജിക്കല്‍ സ്ട്രൈക്ക് പോലുള്ള നീക്കങ്ങളും തന്നെ ആകര്‍ഷിച്ചു. ജനങ്ങൾ നൽകുന്ന ആശീര്‍വാദം തനിക്കൊപ്പമുണ്ടെന്നും വിജയപ്രതീക്ഷയിലാണെന്നും ബിജെപി സ്ഥാനാര്‍ത്ഥികൂടിയായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹരിയാനയിൽനടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബറോഡ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് മുന്‍ ഗുസ്തി താരമായ യോഗേശ്വര്‍.ഈ സെപ്റ്റംബര്‍ 30 തിനാണ് മുന്‍ ഒളിമ്പിക് മെ‍ഡല്‍ ജേതാവുകൂടിയായ യോഗേശ്വര്‍ ദത്ത് ബിജെപി അംഗത്വമെടുത്തത്.