ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനം; പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതാ ടീം

single-img
14 October 2019

ദക്ഷിണാഫ്രിക്കക്കെതിരേ നടന്ന വനിതകളുടെ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. വഡോദരയില്‍ ഇന്ന് നടന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ആറ് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് ലഭിച്ചപ്പോള്‍ ബാറ്റിങ് തിരിഞ്ഞെടുത്ത ഇന്ത്യ 45.5 ഓവറില്‍ എല്ലാവരും പുറത്തായി.

എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 48 ഓവറില്‍ 140 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്.മികച്ച ഫോമിലുള്ള എക്ത ബിഷ്ടിന്റെ മൂന്ന് വിക്കറ്റ് പ്രകടനമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഇതോടൊപ്പം ദീപ്തി ശര്‍മ, രാജേശ്വരി ഗെയ്കവാദ് എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. മന്‍സി ജോഷി, ഹര്‍മന്‍പ്രീത് കൗര്‍, ജമീമ റോഡ്രിഗസ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

29 റണ്‍സെടുത്ത മരിസാന്നെ കാപ്പാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്ക്ഹര്‍മന്‍പ്രീത് കൗര്‍ (38), ശിഖ പാണ്ഡെ (35) എന്നിവരുടെ പ്രകടനമാണ് സ്‌കോര്‍ 100 കടത്തിയത്. മറ്റുള്ളവര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഇന്ത്യയുടെ പ്രിയ പൂനിയ (0), ജമീമ റോഡ്രിഗസ് (3), മിതാലി രാജ് (11) പൂനം റാവത്ത് (15), ദീപ്തി ശര്‍മ (7) എന്നിവര്‍ നിരാശപ്പെടുത്തി.