ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഹോങ്കോങില്‍ പ്രക്ഷോഭം തുടരുന്നു; സമരക്കാരെ അടിച്ചമര്‍ത്തി പൊലീസ്‌

single-img
14 October 2019

ഹോങ്കോങ്: ഹോങ്കോങ്ങില്‍ നടക്കുന്ന ജനകീയ പ്രക്ഷോഭം കൂടുല്‍ ശക്തമായി തുടരുന്നു. ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കാ നാണ് ജനങ്ങള്‍ പ്രക്ഷോഭം നടത്തുന്നത്. ജനങ്ങള്‍ക്കുനേരെ പൊലീസിന്റെ നടപടികള്‍ കടുത്തതോടെ സമരവും ശക്തമായി.

ഹോങ്കോങ് സ്വതന്ത്രമാക്കുക എന്ന മദ്രാവാക്യവുമായാണ് പ്രക്ഷോഭക്കാരെത്തിയത്. മുഖം മൂടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും മുഖം മൂടി ധരിച്ചാണ് ആളുകളെത്തിയത്. സമരം അക്രമാസക്തമായതോടെ പൊലീസ് ലാത്തിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.ഒട്ടേറെപ്പേര്‍ അറസ്റ്റിലായി.

വിവിധ കേസുകളില്‍ പ്രതിചേര്‍ക്കപ്പെടുന്ന ഹോങ്കോങ് പൗരന്‍മാരെ ചൈനയിലേക്ക് വിചാരണ ചെയ്യാന്‍ കൊണ്ടുപോകാനുള്ള കുറ്റവാളി കൈമാറ്റ ബില്‍ ആണ് കഴിഞ്ഞ ജൂണില്‍ ആരംഭിച്ച പ്രക്ഷോഭത്തിനു കാരണമായത്.