ആമസോണിന്റെ വ്യാജ വെബ്സൈറ്റ് വഴി തട്ടിപ്പ്: രണ്ടുപേര്‍ അറസ്റ്റില്‍

single-img
14 October 2019

ലഖ്‌നൗ: പ്രമുഖ ഓൺലൈൻ ഷോപ്പിംങ് വെബ്‌സൈറ്റായ ആമസോണിന്റെ പേരില്‍ തട്ടിപ്പു നടത്തിയവര്‍ അറസ്റ്റില്‍. രണ്ടു പേരെയാണ് ഇന്നലെ യുപി സൈബര്‍ ക്രൈം സെല്‍ അറസ്റ്റുചെയ്തത്. ഇവരുടെ പക്കല്‍ നിന്ന് വേ പ്രൊട്ടീന്‍ പൗഡർ പായ്ക്കറ്റുകളും,മോബൈല്‍ ഫോണുകളും സിംകാര്‍ഡുകളും കണ്ടെടുത്തു.

Support Evartha to Save Independent journalism

വളരെ നാളുകളായി ഇവര്‍ ആമസോണിന്റെ പേരില്‍ ഓണ്‍ലൈനായി സാധനങ്ങള്‍ വിറ്റഴിക്കുകയായിരുന്നു. സംശയത്തെത്തുടര്‍ന്ന് പരാതികള്‍ ലഭിച്ചതോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്.