ഉത്തര്‍ പ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 11 പേര്‍ മരിച്ചു

single-img
14 October 2019

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 11 മരണം. മൗവിലെ മുഹമ്മദാബാദിലാണ് സംഭവം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഇരുനില കെട്ടിടം തകര്‍ന്നു വീണായിരുന്നു ദുരന്തം.

അപകടസ്ഥലത്ത് കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതതായാണ് വിവരം. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കു കയാണ്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

അപകടത്തില്‍ പെട്ടവര്‍ക്കും മരിച്ചവരുടെ കുടുംബങ്ങള്‍ക്കും എല്ലാവിധ സഹായവും ഉറപ്പുവരുത്താന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി യോഗി അദിത്യനാഥ് അറിയിച്ചു.