ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പ്: ഇന്ത്യയുടെ മഞ്ജു റാണിക്ക് വെള്ളി

single-img
13 October 2019

റഷ്യയില്‍ നടക്കുന്ന ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ 48 കിലോഗ്രാമില്‍ മഞ്ജു റാണിയ്ക്ക് വെള്ളി.
ഇന്ന് നടന്ന ഫൈനലില്‍ റഷ്യയുടെ എകട്രീന പല്‍റ്റ്‌സീവയോടാണ് മഞ്ജു പരാജയപ്പെട്ടത്. 1-4 നായിരുന്നു മഞ്ജുവിന്റെ തോല്‍വി.കഴിഞ്ഞ ദിവസം സെമിയില്‍ തായ്‌ലാന്‍ഡിന്റെ ചുതാമറ്റ് രക്‌സാത്തിനെ മഞ്ജു 4-1 ന് പരാജയപ്പെടുത്തുകയായിരുന്നു.

ഇതിന് മുന്‍പ് ഇതേ എതിരാളിയോട് തന്നെ തായ്‌ലന്‍ഡ് ഓപ്പണില്‍ മഞ്ജു പരാജയപ്പെട്ടിരുന്നു. തുടക്കം കുറിച്ച ലോക ച്യാംപന്‍ഷിപ്പില്‍ തന്നെ ഫൈനിലെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് മഞ്ജു. മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത് ഇതിഹാസ താരം മേരി കോമായിരുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 51 കിലോ ഗ്രാം വിഭാഗത്തില്‍ മേരി കോം വെള്ളി നേടിയിരുന്നു.

51 കിലോ ഗ്രാം വിഭാഗത്തിന്‍റെ സെമിയില്‍ തുര്‍ക്കിയുടെ ബുസേനസ് കകിരോഗ്ലുവിനോട് 1-4 പരാജയപ്പെട്ടതോടെയാണ് മേരി കോമിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്