മരണം കാണുന്നത് ലഹരി: സിലിയുടെ മരണം നേരില്‍ക്കാണാന്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്നത് വൈകിച്ചു

single-img
13 October 2019

മരണങ്ങള്‍ കാണുന്നത് തനിക്കൊരു ലഹരിയാണെന്ന് കൂടത്തായി കൊലപാതക പരമ്പരക്കേസിലെ പ്രതി ജോളി. ചെറുപ്പം മുതല്‍ മരണവാര്‍ത്തകള്‍ ആസ്വദിച്ച് വായിച്ചിരുന്നുവെന്നും ജോളി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ മരണം നേരില്‍ക്കാണാന്‍ വേണ്ടി ആശുപത്രിയില്‍ കൊണ്ടുപോകുന്നത് വൈകിച്ചെന്നും ജോളി തന്റെ മൊഴിയിൽ തുറന്നു പറഞ്ഞു. ഇനി ഒരുമരണവും കാണേണ്ടെന്നും അന്വേഷണസംഘത്തോട് ജോളി  പറഞ്ഞു. 

ജോളി അറസ്റ്റ് പ്രതീക്ഷിച്ചിരുന്നതായി കോഴിക്കോട് റൂറല്‍ എസ്.പി കെ.ജി.സൈമണ്‍ മാധ്യമങ്ങളോട് പറഞ്ഞു . അറസ്റ്റിന്റെ തലേന്ന് താമരശേരിയില്‍ അഭിഭാഷകനെ കണ്ടിരുന്നു. ആറ് കൊലപാതകങ്ങളും ചെയ്തത് താനാണെന്ന് ജോളി സമ്മതിച്ചതായും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും എസ്.പി പറഞ്ഞു.