എന്‍ഡിഎയുടെ കൂടെ കിടന്നുറങ്ങുന്നവരെ എല്‍ഡിഎഫിലേക്ക് എടുക്കുന്നില്ല: കാനം രാജേന്ദ്രന്‍

single-img
13 October 2019

എന്‍ഡിഎയുടെ കൂടെ കിടന്നുറങ്ങുന്നവരെ എല്‍ഡിഎഫിലേക്ക് എടുക്കുന്നില്ല എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഉപതെരഞ്ഞെടുപ്പിൽ പാലായില്‍ ബിഡിജെഎസ് കൂടി ഉള്‍പ്പെട്ട എന്‍ഡിഎയെയാണ് ഇടത് പക്ഷം തോല്‍പിച്ചതെന്ന് മറന്ന് പോകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വീണ്ടും തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബിഡിജെഎസ് ഇടതു മുന്നണിയിലേക്ക് ചേക്കേറിയേക്കുമെന്ന വാര്‍ത്തകള്‍ കാനം തള്ളി. ഇടത് മുന്നണിയിലേക്ക് ഇപ്പോള്‍ ആരെയും എടുക്കുന്നില്ലെന്ന് കാനം പറഞ്ഞു.