കെ സുരേന്ദ്രന്‍ പതിനായിരം വോട്ട് ഭൂരിപക്ഷത്തില്‍ ജയിക്കും; മൂന്ന് മണ്ഡലങ്ങളിലും എൻഡിഎക്ക് ജയസാധ്യത: ടിപി സെൻ കുമാർ

single-img
13 October 2019

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിലെ മൂന്ന് മണ്ഡലങ്ങളിൽ എൻ ഡി എക്ക് ജയസാധ്യതയെന്ന് മുൻ ഡി ജി പി ടിപി സെൻ കുമാർ. കോന്നി മണ്ഡലത്തില്‍ പതിനായിരം വോട്ടിന്‍റെ ഭൂരിപക്ഷത്തിന് കെ സുരേന്ദ്രൻ ജയിക്കാനുള്ള സാധ്യത ഉണ്ടെന്നും സെൻകുമാർ പറഞ്ഞു.

അതേപോലെ തന്നെ ശബരിമല തന്നെയാണ് കോന്നിയിൽ പ്രധാന ചർച്ച വിഷയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.മണ്ഡലത്തിലെ കെ സുരേന്ദ്രന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി കുടുംബ യോഗങ്ങളിൽ പങ്കെടുക്കാനെത്തിയതായിരുന്നു സെൻകുമാർ. നിലവില്‍ കോന്നിയില്‍ വാശിയേറിയ തൃകോണ മത്സരത്തില്‍ വിജയിച്ച് കയറാനുള്ള തീവ്രപരിശ്രമമാണ് മൂന്ന് മുന്നണികളും നടത്തുന്നത്.