മൂന്ന് ഗെറ്റപ്പുകളുമായി വിജയ്; ബിഗില്‍ ട്രെയിലര്‍ കാണാം

single-img
12 October 2019

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം ബിഗില്‍ ട്രെയിലര്‍ പുറത്തു വന്നു. നിലവില്‍ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സംവിധായകനായി ആറ്റ്ലി, എ ആര്‍ റഹ്മാന്റെ സംഗീതം, നായികയായി നയന്‍താര എന്നീ പ്രത്യേകതകളാല്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തെ കാണുന്നത്.

ചിത്രത്തില്‍ ബോളിവുഡ് നടന്‍ ജാക്കി ഷെറോഫും പ്രധാന വേഷം ചെയ്യുന്നു. സിനിമയില്‍ മൂന്നു ഗെറ്റപ്പുകളിലാണ് വിജയ് എത്തുന്നത്. വിജയ്‌ യുടെ ജന്മദിനത്തില്‍ ഇറക്കിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുന്‍പ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.