ഒറ്റദിവസം മാത്രം മൂന്ന് സിനിമകള്‍ നേടിയത് 120 കോടി രൂപ; സാമ്പത്തികമാന്ദ്യം ഉള്ള രാജ്യത്ത് ഇത് സംഭവിക്കില്ല: കേന്ദ്രമന്ത്രി

single-img
12 October 2019

ഇന്ത്യ അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സിനിമകളുടെ സാമ്പത്തിക വിജയത്തെ എടുത്ത് പറഞ്ഞ് ഉത്തരം നല്‍കി കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്. പൊതുഅവധിയായ ഒക്ടോബര്‍ രണ്ടിന് മാത്രം മൂന്നു സിനിമകള്‍ നേടിയത് 120 കോടി രൂപയാണെന്നും സാമ്പത്തികമാന്ദ്യം ഉള്ള ഒരു രാജ്യത്ത് ഇങ്ങനെ സംഭവിക്കില്ലെന്നുമാണ് കേന്ദ്രമന്ത്രിയുടെ വാദം. മുംബൈയില്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

താൻ വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് വാര്‍ത്താ വിനിമയ മന്ത്രിയായിരുന്നു. സിനിമയുമായി അടുത്ത ബന്ധവുമാണ്. വലിയ ബിസിനസാണ് സിനിമകളിലൂടെ നടക്കുന്നത്. ഒക്ടോബര്‍ 2 ന് മൂന്നു സിനിമകളാണ് റിലീസ് ചെയ്തത്. സിനിമാ നിരൂപകനായ കോമല്‍ നഹ്ത പറഞ്ഞിരിക്കുന്നത്

രാജ്യമാകെ അവധി ദിനമായ ആ ദിവസം 120 കോടി രൂപയാണ് മൂന്നു സിനിമകളും കൂടി നേടിയത് എന്നാണ്. നല്ല സാമ്പത്തിക നിലയുള്ള രാജ്യത്തു നിന്നേ 120 കോടി രൂപ വരുകയുള്ളൂ.- രവിശങ്കര്‍ പ്രസാദ് പറഞ്ഞു.