പ്രധാനമന്ത്രിയുടെ സഹോദര പുത്രിയുടെ മൊബൈലും പഴ്സും ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിയെടുത്തു

single-img
12 October 2019

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദര പുത്രിയുടെ മൊബൈലും പഴ്സും രണ്ടംഗ സംഘം തട്ടിയെടുത്തു. ഡൽഹിയിലെ സിവില്‍ ലൈന്‍സിലുള്ള ഗുജറാത്തി സമാജ് ഭവന്‍റെ ഗേറ്റിന്‍റെ പുറത്ത് വച്ചാണ് മോദിയുടെ സഹോദരന്‍റെ മകള്‍ ദമയന്തി ബെന്‍ മോദിയുടെ പഴ്സും മൊബൈലും തട്ടിയെടുത്തത്.

അമൃത്സറില്‍ നിന്ന് ദമയന്തി ഇവിടേക്ക് തിരികെ വരുമ്പോഴാണ് സംഭവം. സിവില്‍ ലൈന്‍സിലുള്ള ഗുജറാത്തി സമാജ് ഭവനില്‍ ദമയന്തി മുറി ബുക്ക് ചെയ്തിരുന്നു. സ്ഥാപനത്തിലെ ഗേറ്റില്‍ എത്തിയപ്പോഴാണ് ബൈക്കില്‍ എത്തിയ രണ്ടംഗ സംഘം പഴ്സും തട്ടിയെടുത്ത് പാഞ്ഞത്. തന്റെ കയ്യിൽ നിന്നും 56,000 രൂപയും രണ്ട് മൊബൈല്‍ ഫോണും പ്രധാനപ്പെട്ട ചില രേഖകളും നഷ്ടമായതായി ദമയന്തി പറഞ്ഞു. ഡൽഹി പൊലീസ് സംഭവത്തില്‍ കേസെടുത്തു അന്വേഷണം ആരംഭിച്ചു.