ലോക വനിതാ ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പ്: ഇന്ത്യയുടെ മഞ്ജു റാണി ഫൈനലില്‍

single-img
12 October 2019

റഷ്യയിലെ മോസ്കോയില്‍ നടക്കുന്ന ലോക വനിതാ ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം മഞ്ജു റാണി ഫൈനലില്‍. ഇന്ന് നടന്ന മത്സരത്തില്‍ 48 കിലോഗ്രാം വിഭാഗത്തില്‍ തായ്‌ലന്‍ഡിന്റെ ചുതാമത് രാക്‌സത്തിനെ 4-1ന് പരാജയപ്പെടുത്തിയാണ് മഞ്ജു റാണി ഫൈനലില്‍ കടന്നത്.

നേരത്തേ ക്വാര്‍ട്ടറില്‍ വടക്കന്‍ കൊറിയയുടെ കിം ഹ്യാംഗിനെ ഇടിച്ചിച്ചാണ് മഞ്ജു റാണി സെമി ഉറപ്പിച്ചിരുന്നത്. മെഡല്‍ പ്രതീക്ഷയായിരുന്ന ഇന്ത്യന്‍ താരം മേരി കോം സെമിയില്‍ പുറത്തായിരുന്നു. തുര്‍ക്കിയുടെ ബുസെനാസ് കാകിറോഗ്ലുന്‍സിനോട് 4-1ന് പരാജയപ്പെട്ടാണ് മേരി കോം വെങ്കലത്തില്‍ ഒതുങ്ങിയത്.

ലോക റാങ്കിങ്ങില്‍ രണ്ടാം സീഡായിരുന്നു കാകിറോഗ്ലുന്‍സ്. മേരി മൂന്നാം സീഡായിരുന്നു. ഇപ്പോഴത്തെ യൂറോപ്യന്‍ ചാംപ്യനും യൂറോ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവുമാണ് ബുസെനാസ്.