ആദായ നികുതി വകുപ്പിന്റെ റെയിഡിന് പിന്നാലെ കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയുടെ പിഎ ആത്മഹത്യ ചെയ്തു

single-img
12 October 2019

കര്‍ണാടകയുടെ മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി പരമേശ്വരയുടെ പി എ ആത്മഹത്യ ചെയ്തു. ബെംഗളൂരു സ്വദേശിയായ രമേഷ് കുമാറിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ബംഗളൂരു ജ്ഞാന ഭാരതിയിലായിരുന്നു ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

രമേഷിന്റെ മരണത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ജി പരമേശ്വരയുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. അതിന്റെ പിന്നാലെയാണ് ഈ ആത്മഹത്യ.