അസുരനിലെ അഭിനയത്തിന് മഞ്ജുവിനെ അഭിനന്ദിച്ച് കമല്‍; തിരികെ നന്ദി അറിയിച്ച് മഞ്ജു

single-img
12 October 2019

മഞ്ജുവാര്യർ തമിഴിൽ അരങ്ങേറ്റം നടത്തിയ വെട്രിമാരന്റെ സംവിധാനത്തില്‍ ധനുഷ് നായകനായി എത്തിയ ചിത്രം അസുരന് തിയറ്ററുകളില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഇതിനകം പലരും മഞ്ജുവിന് അഭിനന്ദനങ്ങളുമായി എത്തി. ഇപ്പോൾ ഇതാ അക്കൂട്ടത്തിൽ മഞ്ജു വാര്യരെ അഭിനന്ദിച്ച് സാക്ഷാൽ കമല്‍ഹാസന്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

അസുരൻ കണ്ട് കമല്‍ഹാസന്‍ അഭിനന്ദിച്ച കാര്യം മഞ്ജു വാര്യര്‍ തന്നെയാണ് സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്. തമിഴിലെ പ്രശസ്ത എഴുത്തുകാരനായ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലാണ് സിനിമയ്ക്ക് ആധാരം.

Thank you Sir for watching #ASURAN and letting us know how much you loved it! #LEGEND #KAMALHAASAN#DHANUSH#VETRIMAARAN #KALAIPULISTHANU

Posted by Manju Warrier on Friday, October 11, 2019