‘എന്നെ നേരത്തെ അറസ്റ്റ് ചെയ്യാമായിരുന്നില്ലേ സർ? എങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു’ പോലീസിനോട് ജോളിയുടെ മറുചോദ്യം

single-img
12 October 2019
jolly-koodathai-serial-killer

കോഴിക്കോട്: ‘എന്നെ നേരത്തെ അറസ്റ്റ് ചെയ്യാമായിരുന്നില്ലേ സർ…അങ്ങനെയെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു,’ നാടിനെ നടുക്കിയ കൊലപാതക പരമ്പരയുടെ മുഖ്യപ്രതി ജോളി എസ്പി കെ.ജി സൈമണിന്റെ ചോദ്യം ചെയ്യലിനിടെ തിരിച്ചു ചോദിച്ച ചോദ്യമാണ് ഇത്.

നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നെങ്കിൽ കൂടുതൽ കൊലപാതകങ്ങൾ നടക്കില്ലെന്നായിരിക്കാം ജോളി ഉദ്ദേശിച്ചതെന്ന് പോലീസ് കരുതുന്നു.

നിസ്സംഗതയോടെയും കൂസലില്ലാതെയുമാണ് ആദ്യം ജോളി ചോദ്യങ്ങളെ നേരിട്ടത്. എന്നാൽ പിന്നീട് കുറ്റസമ്മതം നടത്തുകയായിരുന്നു. ഒരിക്കലും പിടിക്കപ്പെടില്ലെന്ന് കരുതിയായിരുന്നു എല്ലാ നീക്കങ്ങളും. ‘കൊല്ലാനുള്ള പ്രവണത ഒരു ബാധപോലെ തന്നെ പിന്തുടർന്നു. ആരോടെങ്കിലും വെറുപ്പുതോന്നിയാൽ അവരെ കൊല്ലാനുള്ള ദേഷ്യമുണ്ടാകും. കാത്തിരുന്ന്‌ അത് സാധിക്കുകയും ചെയ്യും’ -ജോളി വെളിപ്പെടുത്തി.