ഭയവും ആകാംക്ഷയുമായി ‘ചോല’ ട്രെയിലര്‍; വീഡിയോ കാണാം

single-img
12 October 2019

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചോലയുടെ ട്രെയിലര്‍ പുറത്തിറങ്ങി. കേന്ദ്രകഥാപാത്രങ്ങളായ നിമിഷ സജയനേയും ജോജു ജോർജിനേയും സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡിന് അര്‍ഹരാക്കിയ ചോലയുടെ ട്രെയിലര്‍ കാഴ്ച്ചക്കാരില്‍ ഭയവും ആകാംക്ഷയും ജനിപ്പിക്കുന്ന രംഗങ്ങളാല്‍ സമ്പന്നമാണ് .

ഈ സിനിമ വെനീസ് അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ റെഡ് കാര്‍പ്പറ്റ് വേള്‍ഡ് പ്രിമിയറില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പുരസ്കാരങ്ങള്‍ വാരികൂട്ടിയ ഒഴിവു ദിവസത്തെ കളി, എസ് ദുര്‍ഗ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍ക്കു ശേഷം സനല്‍കുമാര്‍ ഒരുക്കുന്ന ചിത്രം കൂടിയാണ് ചോല.

പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെവി മണികണ്ഠനുമായി ചേര്‍ന്ന് സനല്‍കുമാര്‍ തന്നെയാണ് സിനിമയ്ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്.