സ്വന്തം കാര്യം മാത്രം നോക്കുന്ന താരങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കും; സൂപ്പര്‍ താരങ്ങള്‍ക്കെതിരെ മുകേഷ്

single-img
12 October 2019

സ്വന്തം കാര്യം മാത്രം നോക്കുന്ന താരങ്ങള്‍ കേന്ദ്രത്തിനെ പിന്തുണയ്ക്കുമെന്നും എല്ലാ വിഭാഗത്തിന്റെയും പിന്തുണയോടെ സൂപ്പര്‍ താരങ്ങളായതിന് ശേഷം ഒരു വിഭാഗത്തിന്റെ മാത്രമാണ്തങ്ങൾ എന്ന് പറയുന്നതിന്റെ കാരണം മനസിലാകുന്നില്ലെന്നും നടനും എംഎല്‍എയുമായ മുകേഷ്.

അതേപോലെ തന്നെ പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരില്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയത് അധപതനമാണെന്നും കോന്നിയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് വോട്ട് അഭ്യർത്ഥിക്കവേ മുകേഷ്പറഞ്ഞു.

എന്തെങ്കിലും നഷ്ടം പ്രതീക്ഷിക്കുന്ന താരങ്ങളാണ് കേന്ദ്രസര്‍ക്കാരിനെ പിന്തുണക്കുന്നതെന്നും കോന്നിയില്‍ പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിച്ച സാംസ്‌കാരിക സദസ്സിലെത്തിയ മുകേഷ് പ്രസംഗത്തില്‍ പറഞ്ഞു.മണ്ഡലത്തില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ യു ജനീഷ് കുമാര്‍ ആണ് മത്സരിക്കുന്നത്.