മലപ്പുറത്ത് മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്ത് ഞെരിച്ചുകൊന്നു

single-img
12 October 2019

മലപ്പുറം∙ കോഹിനൂരിൽ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യക്ക് ശ്രമിച്ചു. മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെയാണ് അമ്മ അനീസ കൊലപ്പെടുത്തിയത്. ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയെ കോഴിക്കോട് മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നു പുലർച്ചെയായിരുന്നു സംഭവം. ലുഖ്മാൻ–അനീസ ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞാണ് ഇത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണ സംഘം കോഴിക്കോട് മെഡിക്കൽ കോളജിലെത്തി യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തും.