ശബരിമല, റഫാല്‍, അയോധ്യതര്‍ക്കഭൂമി തുടങ്ങി നിര്‍ണായക കേസുകള്‍ സുപ്രീം കോടതിയുടെ അടുത്ത 18 ദിവസങ്ങളില്‍

single-img
11 October 2019

ഡല്‍ഹി: അവധികഴിഞ്ഞ് 14 ന് തുറക്കുന്ന സുപ്രീം കോടതിയില്‍ വരുന്ന 18 പ്രവര്‍ത്തി ദിനങ്ങള്‍ നിര്‍ണായകമാകും. ശബരിമല, റഫാല്‍, ഇപിഎഫ് പെന്‍ഷന്‍ എന്നിവയിലെ പുനപരിശോധനാ ഹര്‍ജികളും, അയോധ്യ ഭൂമിതര്‍ക്ക കേസും ഈ ദിവസങ്ങളില്‍ പരിഗണിക്കും. ഇവയെല്ലാം തന്നെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കൈകാര്യം ചെയ്തകേസുകളാണ്. അതിനാല്‍ നവംബര്‍ 17ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നതിനു മുന്‍പുതന്നെ കേസുകളില്‍ വിധിയുണ്ടാകും.

പതിനെട്ടു പ്രവര്‍ത്തി ദിനങ്ങള്‍ കൂടിയേ ശേഷിക്കുന്നുള്ളൂ എന്നതിനാല്‍ ആദ്യയാഴ്ചതന്നെ അയോധ്യക്കേസിലെ വാദങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. എല്ലാ പ്രവൃത്തിദിവസവും ഈ കേസ് കേള്‍ക്കുന്നുണ്ട്.

 ശബരിമല സ്ത്രീപ്രവേശ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ വിധിപറയാന്‍ മാറ്റിയിട്ട് എട്ടുമാസം കഴിഞ്ഞു.
റഫാല്‍ പുനഃപരിശോധനാ ഹര്‍ജികള്‍ വിധിപറയാന്‍ മാറ്റിയത് മേയ് 10-നാണ്. സുപ്രധാനമായ ഈ വിഷയങ്ങളെല്ലാം പരിഗണിച്ചത് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചായതിനാല്‍ അദ്ദേഹം വിരമിക്കുന്നതിനു മുന്‍പുതന്നെ കേസുകളില്‍ വിധിയുണ്ടാകും.