നടൻ വരുണ്‍തേജയുടെ ‘ഗ്രീൻ ഇന്ത്യ’ ചലഞ്ച് ഏറ്റെടുത്ത് സായ് പല്ലവി

single-img
11 October 2019

മലയാളത്തിലൂടെ എത്തി ഇപ്പോൾ തെന്നിന്ത്യയാകെ നിറഞ്ഞു നിൽക്കുന്ന സായ് പല്ലവി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഗ്രീന്‍ ഇന്ത്യ ചലഞ്ചുമായി ബന്ധപ്പെട്ട് ട്രീ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് താരം.

താന്‍ ചലഞ്ച് ഏറ്റെടുത്ത്മരം നടുന്ന ദൃശ്യങ്ങള്‍ സായിപല്ലവി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. തെലുങ്കിൽ ഹിറ്റായ ഫിദ എന്ന ചിത്രത്തില്‍ കോ-സ്റ്റാര്‍ ആയിരുന്ന നടന്‍ വരുണ്‍തേജയാണ് സായിപല്ലവിയെ ചലഞ്ച് ചെയ്തത്. സായ് പല്ലവി, താൻ മരം നടുന്ന ദൃശ്യങ്ങള പങ്കുവെച്ചതിന് ഒപ്പംതെന്നിന്ത്യന്‍ നായിക സാമന്തയെയും നടന്‍ റാണദഗ്ഗുബാട്ടിയെയും ചലഞ്ച് ചെയ്തിട്ടുണ്ട്.