പാക് അധീന കശ്മീരിൽ ചൈന പാത നിർമ്മിക്കുന്ന സ്ഥലം ഒഴിയാൻ 56 ഇഞ്ച് നെഞ്ചു വിരിച്ച് പറയൂ: മോദിയോട് കപിൽ സിബൽ

single-img
11 October 2019

മഹാബലിപുരം ഉച്ചകോടിയ്കായി ചെന്നൈയിൽ എത്തിയ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങിനോട് പാക് അധീന കശ്മീരിലെ അയ്യായിരം കിലോമീറ്ററോളം വരുന്ന സ്ഥലത്തുനിന്ന് ഒഴിഞ്ഞുതരാൻ പറയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ.

“ആർട്ടിക്കിൾ 370 ന്റെ കാര്യത്തിൽ ഷി ജിൻപിങ്, ഇമ്രാന്‍ ഖാനെ  പിന്തുണച്ചത് കൊണ്ട് മോദിജി മാമല്ലപുരത്ത് (sic) അദ്ദേഹത്തിന്റെ കണ്ണിൽ നോക്കി രണ്ട് കാര്യങ്ങൾ പറയണം.

1) പാക് അധീന കശ്മീരിൽ കാറക്കോറം ട്രാൻസ് ഹൈവേയ്ക്കായി കയ്യേറിയ 5000 കിലോമീറ്റർ സ്ഥലത്ത് നിന്ന് ചൈന പിൻവാങ്ങണം.

2) 5ജിക്കായി ഇന്ത്യയിൽ ഹ്വാവ്വേ ഉണ്ടാകില്ല.

നിങ്ങളുടെ 56 ഇഞ്ച് നെഞ്ച് വിരിച്ച് കാണിക്കൂ”

കപിൽ സിബൽ ട്വീറ്റ് ചെയ്തു

ഇന്ത്യയും ചൈനയും തമ്മിലുള്ള അനൗദ്യോഗിക ചർച്ചകൾക്കാണ് തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് ഇരു രാഷ്ട്രങ്ങളിലെയും ഭരണ തലവന്മാർ തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. ഇതിനിടെയാണ് പ്രധാനമന്ത്രി മോദിയെ വെല്ലുവിളിച്ച് കപിൽ സിബലിന്റെ പ്രസ്താവന.