മഹാത്മാഗാന്ധിക്ക് ആദരമര്‍പ്പിച്ച് നാണയം ഇറക്കാനൊരുങ്ങി ബ്രിട്ടന്‍

single-img
11 October 2019

ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരമര്‍പ്പിച്ച് ബ്രിട്ടണ്‍. ഗാന്ധിജിയോടുള്ള ആദര സൂചകമായി നാണയമിറക്കാനാണ് ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ തീരുമാനം. ഗാന്ധിജിയുടെ 150ാം ജന്മവാര്‍ഷികത്തെ അനുസ്മരിച്ചാണ് നാണയമിറക്കുകയെന്ന് പാക് വംശജനായ ബ്രിട്ടീഷ് ധനകാര്യമന്ത്രി സാജിദ് ജാവിദ് പറഞ്ഞു.

ബ്രിട്ടന്റെ ഏഷ്യയിലെ വിജയം ആഘോഷിച്ച് ലണ്ടനില്‍ നടന്ന ചടങ്ങിലാണ് ഗാന്ധിക്ക് ആദരമര്‍പ്പിച്ച് നാണയം ഇറക്കുന്ന കാര്യം സാജിദ് ജാവിദ് പ്രഖ്യാപിച്ചത്. ”സമ്പത്തില്‍ നിന്നോ ഉയരങ്ങളില്‍ നിന്നോ മാത്രം ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഒന്നല്ല കരുത്ത്” എന്ന് ഗാന്ധി ലോകത്തെ പഠിപ്പിച്ചു. ഗാന്ധിജി തന്റെ ജീവിതത്തില്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ നാം ഓര്‍ക്കണം -സാജിദ് ജാവിദ് പറഞ്ഞു.