ആറില്‍ അഞ്ചുപേരെയും കൊന്നത് പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ച്; രണ്ടുപേരെക്കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി ജോളി

single-img
11 October 2019

കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസില്‍ പൊലീസിനോട് കുറ്റം സമ്മതിച്ച് മുഖ്യപ്രതി ജോളി. കൊല്ലപ്പെട്ട ആറു പേരില്‍ അഞ്ചുപേര്‍ക്കും പൊട്ടാസ്യം സയനൈഡ് നല്‍കിയെന്ന് ജോളി വെളിപ്പെടുത്തി. അന്നമയെ കൊല്ലാന്‍ മറ്റൊരു വിഷമാണ് നല്‍കിയെതെന്ന് സമ്മതിച്ചതായാണ് വിവരം. കൂടാതെ മറ്റു രണ്ടുപേരെക്കൂടി കൊലപ്പെടുത്താന്‍ പദ്ധതിയുണ്ടായിരുന്നതായി ചോദ്യം ചെയ്യലില്‍ ജോളി സമ്മതിച്ചു.

ജോളിയടക്കമുള്ള മൂന്നുപ്രതികളെയും പൊലീസ് പ്രത്യേകം ചോദ്യം ചെയ്തു. വടകര റൂറല്‍ എസ്പി ഓഫീസില്‍ വച്ചാണ് ജോളി, മാത്യു, പ്രജുകുമാര്‍ എന്നിവരെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലുമായി ജോളി സഹകരിക്കുന്നുണ്ടെന്ന് എസ്പി കെ ജി സൈമണ്‍ പറഞ്ഞു. ഇന്ന് പ്രതികളെ തെളിവെടുപ്പിന് കൊണ്ടുപോകും.ഈ മാസം 16 വരെയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.