മഹാബലിപുരം ഒരുങ്ങി; മോദി- ഷീ ജിങ് പിങ് കൂടിക്കാഴ്ച ഇന്ന്

single-img
11 October 2019

ചെന്നൈ: ഇന്ത്യ-ചൈന രണ്ടാം അനൗപചാരിക് ഉച്ചകോടി ഇന്നുമുതല്‍ ചെന്നൈ മഹാബലി പുരത്ത്. ഇന്നും നാളെയുമായാണ് ഉച്ചകോടി നടക്കുക. കശ്മീര്‍ വിഷയത്തില്‍ രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ഭി​ന്ന​ത നി​ല​നി​ല്‍​ക്കെ​ത്ത​ന്നെ സം​ഘ​ര്‍​ഷം ല​ഘൂ​ക​രി​ക്കാ​നു​ള്ള മാ​ര്‍​ഗ​മാ​ണ് ഉ​ച്ച​കോ​ടി​യി​ല്‍ ആ​രാ​യു​ക. ഉച്ചകോടിയില്‍ ഇന്ത്യ കാ​​​ശ്‌മീര്‍ വി​​​ഷ​​​യം ഉന്നയിക്കില്ലെ​​​ന്നും ചോ​​​ദ്യ​​​ങ്ങ​​​ളു​​​യ​​​ര്‍​​​ന്നാ​​​ല്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി വി​​​ശ​​​ദീ​​​ക​​​രി​​​ക്കുമെന്നാണ് ഇന്ത്യയുടെ നിലപാട്.


ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ചി​ന്‍​പിം​ഗ്, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി എ​ന്നി​വ​ര്‍​ക്കു പു​റ​മെ ഇ​ന്ത്യ​യി​ല്‍ ​നി​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ര്‍, ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്‌​ടാ​വ് അ​ജി​ത് ഡോ​വ​ലും ചൈ​ന​യി​ല്‍ ​നി​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ ക​മ്മീ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ യാ​ങ് ജി​യേ​ചി, വി​ദേ​ശ​കാ​ര്യ മ​ന്ത്രി വാ​ജ് യി ​എ​ന്നി​വ​രും ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കും.
ക​ഴി​ഞ്ഞ​വ​ര്‍​ഷം ഏ​പ്രി​ലി​ല്‍ ചൈ​ന​യി​ലെ വു​ഹാ​നി​ലാ​ണ് ഒ​ന്നാം അ​നൗ​പ​ചാ​രി​ക ഉ​ച്ച​കോ​ടി ന​ട​ന്ന​ത്.