ജര്‍മ്മനിയില്‍ നടന്ന വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു

single-img
11 October 2019

ജര്‍മ്മനിയില്‍ അക്രമി നടത്തിയ വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഹാലെയിലെ സിനഗോഗിന് പുറത്താണ് വെടിവയ്പ്പ് നടന്നത്. സംഭവത്തില്‍ ബെന്‍ഡോര്‍ഫിലുള്ള 27കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടത്തി വരികയാണെ ന്ന് അധികൃതര്‍ അറിയിച്ചു.

അറസ്റ്റിലായ ആള്‍ തന്റെ തലയില്‍ ഘടിപ്പിച്ച ക്യാമറയിലൂടെ ആളുകളെ വെടിവച്ചുകൊല്ലുന്ന ദൃശ്യങ്ങള്‍ ലൈവ് സ്ട്രീമിംഗ് ചെയ്യുന്നുണ്ടായിരുന്നു. 35 മിനിട്ടുള്ള ആക്രമണത്തിന്റെ വീഡിയോയില്‍ പച്ച ഷര്‍ട്ട് ധരിച്ച ആള്‍ വെടിവയ്പ്പ് നടത്തുന്നത് കാണാം. ഫെമിനിസം, ജനനനിരക്ക് കുറയുന്നത്, പാലായനം എന്നിവയാണ് ലോകത്തിലെ പ്രധാന പ്രശ്നങ്ങളെന്നും ഇതിനെല്ലാം കാരണം ജൂതമതക്കാരാണെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്.