സാന്‍ മരീനോയെ തകര്‍ത്തു; യുറോ കപ്പില്‍ യോഗ്യത നേടി ബെല്‍ജിയം

single-img
11 October 2019

യൂറോ കപ്പില്‍ യോഗ്യത നേടി ബെല്‍ജിയം. സാന്‍ മരീനോയെ എതിരില്ലാത്ത ഒന്‍പത് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബെല്‍ജിയം ലക്ഷ്യം കണ്ടത്. ഒന്‍പതില്‍ ഒന്ന് സെല്‍ഫ് ഗോളായിരുന്നു. രണ്ടു ഗോള്‍ നേടിയ ലുക്കാകു 50ാം രാജ്യാന്തര ഗോള്‍ പൂര്‍ത്തിയാക്കി.

കളിയുടെ ആദ്യഘട്ടത്തില്‍ സാന്‍ മരീനോ മികച്ച പ്രതിരോധമാണ് തീര്‍ത്തത്. പിന്നീട് കളി കൈവിടുകയായിരുന്നു. ആദ്യ 27 മിനിറ്റുകള്‍ക്ക് ശേഷം ബെല്‍ജിയം ആക്രമണ ശൈലിയിലേക്ക് മാറി. ലുക്കാക്കു, ചഡ്ലി, ടെയ്ലമാന്‍സ്, ബെന്‍ഡകകകേ, വെര്‍ഷെയ്രന്‍, കസാനേ എന്നിവരാണ് ഗോളുകള്‍ നേടിയത്.