100 മീറ്റര്‍ 11.22 സെക്കന്‍ഡില്‍; ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്സില്‍ ദേശീയ റെക്കോര്‍ഡ് തിരുത്തി ദ്യുതി ചന്ദ്

single-img
11 October 2019

ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്സില്‍ വനിതകളുടെ 100 മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് തിരുത്തി ദ്യുതി ചന്ദ്. തന്റെ തന്നെയും രചിത മിസ്ത്രിയുടെയും പേരിലുള്ള മുന്‍ റെക്കോര്‍ഡാണ് ദ്യുതി ഇത്തവണ മറികടന്നത്.

100 മീറ്റര്‍ കേവലം 11.22 സെക്കന്‍ഡില്‍ ഓടിയെത്തിയ ദ്യുതി മുന്‍ റെക്കോര്‍ഡായ 11.26 ആണ് മെച്ചപ്പെടുത്തിയത്. ഈ വര്‍ഷം ഏപ്രിലില്‍ ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലാണ് ദ്യുതി 11.26 സെക്കന്‍ഡില്‍ ഓടിയെത്തി റെക്കോര്‍ഡിട്ടത്. ഇപ്പോള്‍ നടത്തിയ റെക്കോര്‍ഡ് പ്രകടനത്തോടെ ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടുന്നതിന് തൊട്ടടുത്തെത്താനും ദ്യുതിക്കായി. 11.15 സെക്കന്‍ഡാണ് ഒളിംപിക്സ് യോഗ്യത നേടാനുള്ള സമയം.