ആരാധകര്‍ക്ക് കൈകൊടുത്ത ശേഷം ഡെറ്റോള്‍ ഉപയോഗിച്ച് കൈ കഴുകും; നടന്‍ വിജയ്‌ക്കെതിരെ സംവിധായകന്‍ സാമി

single-img
11 October 2019

തമിഴ് സൂപ്പർ താരം വിജയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ സാമി. വിജയ് തന്റെ ആരാധകര്‍ക്ക് കൈ കൊടുത്ത ശേഷം ഡെറ്റോള്‍ ഉപയോഗിച്ച് കൈ കഴുകാറുണ്ടെന്നാണ് സാമിയുടെ വെളിപ്പെടുത്തല്‍. ഈ കാര്യം താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും ജീവിതത്തില്‍ വിജയ് നല്ലൊരു നടനാണെന്നും സാമി പറയുന്നു. സമൂഹ മാധ്യമത്തിൽ പങ്കുവച്ച ഒരു വീഡിയോയിലാണ് സാമിയുടെ ഈ വിവാദ പ്രതികരണം.

വിജയ് തന്റെ പുതിയ സിനിമയായ ബിഗില്‍ ഓഡിയോ ലോഞ്ചിനിടെ സംസാരിച്ച കാര്യങ്ങള്‍ക്കെതിരേയും സാമി തുറന്നടിച്ചു. വിജയ് രജനികാന്തിനെപ്പോലെ അഭിനയിക്കുക മാത്രമാണ് ചെയ്യേണ്ടതെന്നും ദയവ് ചെയ്ത് വാ തുറക്കരുതെന്നും സാമി പറയുന്നു. ഇങ്ങിനെ ഏത്രകാലം നിങ്ങള്‍ക്ക് തമിഴരെ പറ്റിക്കാന്‍ കഴിയും. അഭിനയിക്കുന്നത് വിടൂ, ദയവായി ചെയ്ത സ്റ്റേജില്‍ എത്തി ആളുകളെ പറ്റിക്കരുത്.’-വീഡിയോയില്‍ സാമി പറയുന്നു.

സാമി പുറത്തുവിട്ട വീഡിയോയ്ക്കെതിരേ ആരാധകരുടെ പ്രതിഷേധം ഉയരുന്നുണ്ട്. ഇത് വിജയ് യെ താറടിക്കാനുള്ള മനഃപൂര്‍വ്വമുള്ള ശ്രമം ആണെന്നും സിനിമയൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ വിവാദമുണ്ടാക്കി ശ്രദ്ധ നേടാനുള്ള ശ്രമമാണെന്നും ആരാധകര്‍ പറയുന്നു.

https://www.youtube.com/watch?time_continue=6&v=grKWpNcxeO8