അമ്മ മകനോട്‌ പിതാവിനെ മര്‍ദ്ദിക്കാന്‍ ആവശ്യപ്പെട്ടു; 14കാരനായ മകന്‍ അമ്മയുടെ മുന്നില്‍ പിതാവിനെ കുത്തി കൊന്നു

single-img
11 October 2019

ജാര്‍ഖണ്ഡിലെ ഗുമ്‍ല ജില്ലയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി പിതാവിനെ കുത്തിക്കൊന്നു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. എസ്ബിഐയില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന അനില്‍ കുമാര്‍ സിംഗിനെയാണ് 14കാരനായ മകന്‍ കുത്തിക്കൊന്നത്. അനിലും ഭാര്യ പത്മാവതിയും തമ്മില്‍ തര്‍ക്കം നടക്കുന്നതിനിടെയായിരുന്നു കൊലപാതകം.

അനില്‍ തന്റെ മകളോട് ബൈക്ക് തള്ളിത്തരാന്‍ ആവശ്യപ്പെട്ടതില്‍ ദേഷ്യം വന്ന ഭാര്യ മകനെ വിളിച്ചുവരുത്തി ഇയാളെ മര്‍ദ്ദിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പക്ഷെ മകന്‍ ആര്യന്‍ ഇയാളെ കത്തിയെടുത്ത് കുത്തുകയാണ് ചെയ്തത്. മൃതദേഹം ഇപ്പോള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. കൊലപാതകം നടത്തിയ ആര്യനെ പോലീസ് അറസ്റ്റ് ചെയ്തു.