ആക്ഷേപഹാസ്യവുമായി ആയുഷ്മാന്‍ ഖുറാന; ബാല ട്രെയ്‌ലറെത്തി

single-img
11 October 2019

ആയുഷ്മാന്‍ ഖുറാന നായകനാകുന്ന പുതിയ ബോളിവുഡ് ചിത്രമാണ് ബാല. ചിത്രത്തിന്റെ ട്രയ്‌ലര്‍ പുറത്തിറങ്ങി. കഷണ്ടിയുമായി ജീവിക്കുന്ന ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്. തലയില്‍ മുടിയില്ലാത്തവരനുഭവിക്കുന്ന സാമൂഹിക സമ്മര്‍ദം, അവര്‍ക്കുണ്ടാകുന്ന ആത്മവിശ്വസക്കുറവ് എല്ലാം ചിത്രം അവതരിപ്പിക്കുന്നു.

അമര്‍ കൗശിക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭൂമി പെഡിനേക്കര്‍, യാമി ഗൗതം എന്നിവരാണ് നായികമാരായി എത്തുന്നത്. ജാവേദ് ജാഫ്രി, സൗരഭ് ശുക്ല, സീമ പഹ്‌വ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. നവംബര്‍ 7 ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.