എയര്‍ ഇന്ത്യക്ക് അന്ത്യ ശാസനം നല്‍കി എണ്ണക്കമ്പനികള്‍; കുടിശിക തീര്‍ത്തില്ലെങ്കില്‍ ഇന്ധനവിതരണം നിര്‍ത്തും

single-img
11 October 2019

ഡല്‍ഹി: എയര്‍ ഇന്ത്യ വിമാന കമ്പനിക്ക് എണ്ണക്കമ്പനികളുടെ അന്ത്യശാസനം. ഒക്ടോബര്‍ 18 നുള്ളില്‍ കുടിശികയിനത്തില്‍ നല്‍കാനുള്ള പണം നല്‍കിയില്ലെങ്കില്‍ ഇന്ധനവിതരണം നിര്‍ത്തിവയ്ക്കുമെന്ന് കമ്പനികള്‍ അറിയിച്ചു.

5000 കോടിയിലേറെ രൂപയാണ് കുടിശിക . പലിശ സഹിതമുള്ള കണക്കാണ് ഇത്. കഴിഞ്ഞ10 മാസമായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അടക്കമുള്ള കമ്പനികള്‍ക്ക് എയര്‍ ഇന്ത്യ ഇന്ധനം വാങ്ങിയ പണം നല്‍കിയിട്ടില്ല. ഇന്ത്യയില്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികളാണ് എയര്‍ ഇന്ത്യക്ക് അന്ത്യശാസനം നല്‍കിയത്.

കൊച്ചി, മൊഹാലി, പുണെ, പട്ന, റാഞ്ചി, വിശാഖപ്പട്ടണം വിമാനത്താവളങ്ങളിലാണ് ഓയില്‍ കമ്ബനികള്‍ ഇന്ധന വിതരണം നിര്‍ത്തുന്നത്. ഈ വിമാനത്താവളങ്ങളില്‍ പ്രതിദിനം 250 കിലോ ലിറ്റര്‍ ഇന്ധനമാണ് എയര്‍ ഇന്ത്യ ഉപയോഗിക്കുന്നത്.