ബോളിവുഡ് ചിത്രം ‘ദി സ്‌കൈ ഈസ് പിങ്ക് ‘ലെ പുതിയ വീഡിയോ ഗാനമെത്തി

single-img
10 October 2019

ഷൊനാലി ബോസ് സംവിധാനം ചെയ്യുന്ന പുതിയ ബോളിവുഡ് ചിത്രമാണ് ‘ദി സ്‌കൈ ഈസ് പിങ്ക്’. പ്രിയങ്ക ചോപ്ര, ഫറാന്‍ അക്തര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു.

ബോളിവുഡില്‍ നിന്ന് മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രിയങ്ക ചോപ്രയുടെ തിരിച്ചുവരവാണ് ചിത്രം. 25 വയസുള്ള ദമ്പതികളുടെ പ്രണയകഥയെ അടിസ്ഥാനമാക്കിയാണ്
ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സൈറ വസീം, രോഹിത് സരഫ് എന്നിവരാണ് മറ്റ് താരങ്ങള്‍.