ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടി 20യിലും ദയനീയ പരാജയം ഏറ്റുവാങ്ങി പാക്കിസ്ഥാന്‍

single-img
10 October 2019

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിലും ദയനീയ പരാജയം ഏറ്റുവാങ്ങി പാക്കിസ്ഥാന്‍. 13 റണ്‍സിനാണ് ശ്രീലങ്ക വിജയം നേടിയത്. ആദ്യം ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് നേടി. പാക്കിസ്ഥാനാകട്ടെ20 ഓവറില്‍ 134 റണ്‍സാണ് നേടിയത്.

തുടക്കം തകര്‍ച്ചയോടെയായിരുന്നെങ്കിലും മധ്യനിരയിലെ ഒഷാഡ ഫെര്‍ണാഡോയുടെ (78) അര്‍ധ സെഞ്ച്വറിയാണ് ശ്രീലങ്കയെ തുണച്ചത്. പാകിസ്താനുവേണ്ടി മുഹമ്മദ് അമീര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇമാദ് വാസിം വഹാബ് റിയാസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടിക്കിറങ്ങിയ പാകിസ്താന് വേണ്ടി ഹാരിസ് സൊഹൈല്‍ (52),ബാബര്‍ അസം (27) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും വിജയിക്കാനായില്ല.ശ്രീലങ്കയ്ക്കുവേണ്ടി ലഹിരു കുമാര രണ്ടും കസുന്‍ രജിത,വാനഡു ഹസരങ്ക എന്നിവര്‍ ഓരോ വിക്കറ്റും
നേടി .