‘ഇത്തവണയെങ്കിലും എറണാകുളത്തുകാര്‍ ജയിപ്പിക്കണം’; ബിജെപി സ്ഥാനാര്‍ത്ഥിക്കായി വോട്ടഭ്യര്‍ത്ഥിച്ച് സുരേഷ് ഗോപി

single-img
10 October 2019

ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കായി വോട്ട് അഭ്യർത്ഥനയുമായി നടനും എംപിയുമായ സുരേഷ് ഗോപി. തെരഞ്ഞെടുപ്പില്‍ ഇത്തവണയെങ്കിലും ബിജെപിയെ ജയിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായി സുരേഷ് ഗോപി. എറണാകുളം നിയമസഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സിജി രാജഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തി. ‘എറണാകുകുളംകാര്‍ പാര്‍ട്ടി ചിഹ്നത്തേക്കാള്‍ പ്രാധാന്യം നല്‍കുന്നതു വ്യക്തികള്‍ക്കാണ്. മുത്തു (രാജഗോപാല്‍) എത് പാര്‍ട്ടിക്കാരനെന്നുള്ളതല്ല, എല്ലാവര്‍ക്കും സ്വീകാര്യനായ വ്യക്തിയാണ്.

ഇത്തവണയെങ്കിലും എറണാകുളത്തുകാര്‍ മുത്തുവിനെ ജയിപ്പിക്കണം.’- അദ്ദേഹം പറഞ്ഞു. സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെയായിരുന്നു അദ്ദേഹം പ്രചാരണത്തിനെത്തിയത്. ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിലും കോന്നിയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തണമെന്നാണ് ആഗ്രഹിക്കുന്നത്. ബിജെപിയുടെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കേണ്ട ഉത്തരവാദിത്വം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.