മരട് ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ട പരിഹാരം; ആദ്യയോഗം ഇന്ന്

single-img
10 October 2019

കൊച്ചി: മരട് ഫ്‌ളാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള ആദ്യ യോഗം ഇന്ന് ചേരും. ജസ്റ്റിസ് ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള സമിതിയാണ് യോഗം ചേരുക. മുന്‍ ചീഫ് സെക്രട്ടറി ജോസ് സിറിയക്, തിരുവനന്തപുരം കെഎസ്ആര്‍എ യിലെ എഞ്ചിനീയര്‍ ആര്‍ മുരുകേശന്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.

നഷ്ടപരിഹാരം നല്‍കാന്‍ യേഗ്യതയുള്ളവരുടെ പട്ടിക സമിതി പരിശോധിച്ച് ഉറപ്പുവരുത്തും. മരട് നഗരസഭയാണ് പട്ടിക തയ്യാറാക്കിയത്. രേഖകള്‍ സമര്‍പ്പിച്ച 130 പേര്‍ക്കെ തുക ലഭിക്കുകയുള്ളു എന്നാണ് സൂചന. ഉടമസ്ഥാവകാശം വ്യക്തമാക്കുന്ന രേഖയില്ലാത്തവരുടെ കാര്യത്തില്‍ സമിതി തീരുമാനമെടുക്കും

അതേസമയം ഫ്‌ലാറ്റുകള്‍ പൊളിക്കുന്നത്തിനുള്ള കമ്പനികളെ തെരഞ്ഞെടുക്കാനും തുടര്‍ നിര്‍ദ്ദേശം നല്‍കുന്നതിനുമായി ഇന്‍ഡോറില്‍ നിന്നുള്ള നിയന്ത്രിത സ്‌ഫോടന വിദഗ്ധന്‍ ശരത് ബി സര്‍വാതെ ഇന്ന് കൊച്ചിയില്‍ എത്തിച്ചേരും. സബ്കളക്ടറുടെ നേതൃത്വത്തില്‍ ഫ്‌ലാറ്റുകള്‍ പരിശോധിച്ച ശേഷം പൊളിക്കുന്നതിന് കരാര്‍ നല്‍കാന്‍ ഷോര്‍ട് ലിസ്റ്റ് ചെയ്ത കമ്പനികളുമായി സര്‍വാതെ കൂടിക്കാഴ്ച്ച നടത്തും. ഫ്‌ലാറ്റുകളുടെ നിയമലംഘനം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം രാവിലെ മുന്‍ മരട് പഞ്ചായത്ത് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും.