മലപ്പുറത്ത് സ്വകാര്യബസിൽ ബാലികയ്ക്ക് പീഡനം: ദൃശ്യങ്ങൾ സഹയാത്രിക മൊബൈലിൽ പകർത്തി പൊലീസിന് നൽകി

single-img
10 October 2019

സ്വകാര്യ ബസില്‍ ബാലികയ്ക്ക് പീഡനം. ലൈംഗികാതിക്രമം സഹയാത്രിക മൊബൈല്‍ ഫോണില്‍ പകര്‍ത്തി പൊലീസിന് കൈമാറി. മലപ്പുറം ജില്ലയിലെ തിരൂരിലാണ് സംഭവം

ബസിന്റെ മുന്‍ഭാഗത്തെ പടിയില്‍നിന്നാണ് തന്റെ പുറകില്‍ നില്‍ക്കുകയായിരുന്ന ബാലികയ്ക്കുനേരെ ഇയാള്‍ അതിക്രമം നടത്തിയത്. വീഡിയോ ചിത്രീകരിച്ച യുവതി തിരൂര്‍ സ്റ്റാന്‍ഡിലെത്തിയപ്പോള്‍ സംഭവം പെണ്‍കുട്ടിയുടെ അമ്മയോട് പറഞ്ഞെങ്കിലും പരാതി പറഞ്ഞാന്‍ പ്രശ്നങ്ങളുണ്ടാകുമെന്ന ഭീതിയില്‍ പൊലീസില്‍ പരാതിപ്പെടാന്‍ തയാറായിട്ടില്ല.

ദൃശ്യങ്ങള്‍ പരിശോധിച്ച് സ്വമേധയാ കേസെടുക്കാനാണ് പൊലീസ് തീരുമാനം. എന്നാല്‍ ബസിനെക്കുറിച്ചും, കണ്ടക്ടറെക്കുറിച്ചും പൊലീസിന് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.