സ്ത്രീകളുടെ വികാരങ്ങളും ലൈംഗികതയും തുറന്നു കാണിച്ച ‘ലസ്റ്റ് സ്റ്റോറീസ്’ തെലുങ്കിലേക്ക്; നായികയായി അമല പോള്‍

single-img
10 October 2019

ബോളിവുഡില്‍ സൂപ്പർ ഹിറ്റ് ആകുകയും ലൈംഗികത ഒരു മടിയും കൂടാതെ പറഞ്ഞുപോകുകയും ചെയ്ത ചിത്രമാണ് ലസ്റ്റ് സ്‌റ്റോറീസ്. ഒരു സ്ത്രീയ്ക്ക് ഉണ്ടാകുന്ന വികാരങ്ങളും, ലൈംഗികതയും തുറന്നു കാണിച്ച ഈ സിനിമ ഇനി തെലുങ്കിലേക്കും എത്തുന്നു. തെലുങ്കിൽ അമല പോളാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സിനിമയുടെ ആദ്യ ഭാഗത്താണ് അമല നായികയായെത്തുക. നന്ദിനി റെഡ്ഡിയാണ് ഈ ഭാഗം സംവിധാനം ചെയ്യുക. പ്രശസ്ത നടൻ ജഗപതി ബാബുവും ഇതില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിനിമയുടെ ബാക്കി മൂന്ന് ഭാഗങ്ങള്‍ തരുണ്‍ ഭാസ്‌കര്‍, സങ്കല്‍പ് റെഡ്ഡി, സന്ദീപ് വങ്ക എന്നിവര്‍ സംവിധാനം ചെയ്യും.

ഹിന്ദിയിൽ രാധിക ആപ്‌തേ, മനീഷ കൊയ് രാള, കിയാര അദ്വാനി, ഭൂമി പഡ്‌നേക്കര്‍ തുടങ്ങിയവര്‍ തകര്‍ത്തഭിനയിച്ച ചിത്രമാണിത്. ഈ സിനിമയിലേക്ക് റീമേക്കിൽ അമലയെത്തുന്നുവെന്ന വാര്‍ത്ത ആരാധകരെ അമ്പരപ്പിക്കുന്നു. തമിഴിലെ ആടൈ ആണ് അമല പോള്‍ അവസാനം വേഷമിട്ട ചിത്രം.