കുവൈത്ത് സിറ്റിയില്‍ അജ്ഞാത ഡ്രോണുകള്‍; അന്വേഷണം ആരംഭിച്ചു

single-img
10 October 2019

കുവൈത്ത് : കുവൈത്ത് സിറ്റിയില്‍ അജ്ഞാത ഡ്രോണുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. രാജ്യത്തിന്റെ തന്ത്ര പ്രധാന സ്ഥലങ്ങളിലാണ് ഡ്രോണുകള്‍ കണ്ടെത്തിയത്. ഡ്രോണുകള്‍ കണ്ടെത്തിയ മേഖലകളിലേക്ക് പൊലീസ് സംഘങ്ങളെ അയച്ചു.

നിയമവിരുദ്ധമായി ഡ്രോണുകള്‍ പറത്തുന്നതുവരെ പിടികൂടാന്‍ അഭ്യന്തര മന്ത്രാലയം പ്രത്യേക സംഘങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ബുര്‍ഖാന്‍ പ്രദേശത്ത് അനുമതിയില്ലാതെ ഡ്രോണുകള്‍ പറത്തിയതിന് മൂന്ന് കുവൈത്തി പൗരന്മാരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.