കൂടത്തായി കൊലപാതക പരമ്പര; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

single-img
10 October 2019

കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികളായ ജോളി, മാത്യു, പ്രജുകുമാര്‍ എന്നിവരെ ഹാജരാക്കാന്‍ താമരശേരി കോടതി നിര്‍ദേശം നല്‍കിയിരുന്നു.പ്രതികളെ കസ്റ്റഡിയില്‍വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി പരിഗണിക്കും.11 ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മുഖ്യപ്രതി ജോളി മാനസിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ച സാഹചര്യത്തില്‍ കസ്റ്റഡിയിലേക്ക് പ്രതികളെ വിട്ടു കിട്ടുമോയെന്ന കാര്യത്തില്‍ അന്വേഷണ സംഘത്തിന് ആശങ്കയുണ്ട്.
കൊലപാതകം, കൊലപാതക ശ്രമം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി ഒട്ടേറെ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെട്ട കേസ് ആയതിനാല്‍ വിശദമായ ചോദ്യം ചെയ്യലും ആവശ്യമെന്ന് കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.  കേസിലെ രണ്ടാം പ്രതി എം.എസ് മാത്യുവിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.