കൂടത്തായി കൊലപാതക പരമ്പര; ജോളി അടക്കമുള്ള പ്രതികളെ കസ്റ്റഡിയില്‍ വിട്ടു

single-img
10 October 2019

താമരശേരി: കൂടത്തായി കൊലപാതക പരമ്പര മുഖ്യപ്രതി ജോളി ഉള്‍പ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ആറു ദിവസത്തേക്കാണ് കസ്റ്റഡി. പ്രതികളായ പ്രജുകുമാര്‍, മാത്യു എന്നിലരേയും കസ്റ്റഡിയില്‍ വിട്ടു. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം താമരശേരി കോടതിയാണ് കസ്റ്റഡി അനുവദിച്ചത്.

പ്രതികളെ ഉടന്‍ മെഡിക്കല്‍ പരിശോധയ്ക്ക് വിധേയരാക്കും. അതിനുശേഷം പയ്യോളിയിലെ ക്രൈബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോകും. കോടതി പരിസരത്ത് പ്രതികളെ കാണാന്‍ നിരവധിയാളുകളെത്തിയിരുന്നു. ആള്‍കൂട്ടം പ്രതികളെകണ്ട് കൂക്കി വിളിച്ചു. ഏറെ പരിശ്രമിച്ച് ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ചാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്.

ജോളിയുടെ ബന്ധുക്കളൊന്നും തന്നെ നിയമസഹായവു മായെത്തിയില്ല. ഈ സാഹചര്യത്തിൽ ജോളിയുടെ വക്കാലത്ത് ഏറ്റെടുത്ത അഡ്വ. ബി എ ആളൂരിന്റെ അസോസിയേറ്റുമാരാണ് ജോളിക്കുവേണ്ടി ഹാജരായത്.