നിയന്ത്രണരേഖയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍

single-img
10 October 2019

ശ്രീനഗര്‍: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം. പൂഞ്ച് മേഖലയിലാണ് വെടിവയ്പ്പുണ്ടായത്. ഒരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണമെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

ആക്രമണം ഉണ്ടായതിനു പുറമേ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. അതോടെ പാക് സൈന്യം പിന്‍വാങ്ങി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമുതല്‍ അതിര്‍ത്തിയില്‍ പാക്‌സൈന്യം പ്രകോപനം നടത്തുന്നുണ്ട്‌