ദീപാവലിക്ക് ആകര്‍ഷകമായ മെഗാ ഓഫറുകളും സൗജന്യ സമ്മാനങ്ങളുമായി കല്യാണ്‍ ജൂവലേഴ്‌സ്

single-img
10 October 2019

ഈ ദീപാവലി കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ ഇന്ത്യയിലെ ഏറ്റവും വലുതും വിശ്വാസ്യതയാര്‍ന്നതുമായ ആഭരണ ബ്രാന്റുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ്. ആകര്‍ഷകമായ മെഗാ ഓഫറുകളും ആഗോള തലത്തില്‍ മൂന്നുലക്ഷം സ്വര്‍ണനാണയങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വര്‍ണ സമ്മാനങ്ങളുമായാണ് കല്യാണ്‍ നല്‍കുന്നത്. ഓരോ ആഴ്ചയും നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്ക് 100 സ്വര്‍ണനാണയങ്ങളും നല്‍കുന്നു.

ഈ കാലയളവില്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് മൂന്നു ശതമാനമായിരിക്കും പണിക്കൂലി.കൂടാതെ ഓറോ പവന്‍ സ്വര്‍ണത്തിനും ആയിരം രൂപയുടെ ഇളവും സ്റ്റഡഡ് ആഭരണങ്ങള്‍ക്ക് സൗജന്യ സ്വര്‍ണനാണയവും ലഭിക്കും.

”പുതിയ തുടക്കത്തിന്റെയും സമൃദ്ധിയുടേയും കാലമാണ് ദീപാവലി.അതു കൊണ്ടുതന്നെ പുതിയ സ്വര്‍ണം വാങ്ങാനുള്ള ശുഭാവസരം കൂടിയാണ്. ഈ അവസരത്തില്‍ താരതമ്യമില്ലാത്ത റീട്ടെയ്ല്‍ അനുഭവവും മികച്ച ആഭരണങ്ങളും ഒപ്പം ഓഫറുകളുമാണ് ലഭിക്കുക. വമ്പന്‍ ഇളവുകളിലൂടെ ഉത്സവത്തിന്റെ സന്തോഷം വര്‍ധിപ്പിക്കാനും ഉപയോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യം ഉറപ്പു നല്‍കുവാനുമാണ് കല്യാണ്‍ ജൂവലേഴ്‌സ് ശ്രമിക്കുന്നത്” കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടിഎസ് കല്യാണരാമന്‍ പറഞ്ഞു.

ഇതിനെല്ലാം പുറമേ ഉപയോക്താക്കള്‍ക്ക് കല്യാണിന്റെ നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രവും ലഭിക്കും. ഇതുപയോഗിച്ച് കല്യാണ്‍ ഷോറൂമുകളില്‍ നിന്ന് ജീവിതകാലം മുഴുവന്‍ സൗജന്യമായി ആഭരണങ്ങള്‍ അറ്റകുറ്റപ്പണി നടത്താന്‍ സാധിക്കും.

20 ശതമാനം ഡിസ്‌കൗണ്ട് നല്‍കുന്ന ബിഗ് ഡയ്മണ്ട് സെയില്‍ പ്രഖ്യാപിച്ച് വൈവിധ്യമാര്‍ന്ന ഡയ്മണ്ട് കളക്ഷനാണ് കല്യാണ്‍ സില്‍ക്‌സ് ഒരുക്കിയിരിക്കുന്നത്. കൂടാതെ പരമ്പരാഗതവും,അധുനികവുമായ രീതികളിലുള്ള ആഭരണശേഖരവും കല്യാണ്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു.