ജ​ര്‍​മ​നി​ക്കെ​തി​രാ​യ സൗ​ഹൃ​ദ​മ​ത്സ​ര​ത്തി​ല്‍ അ​ര്‍​ജ​ന്‍റീ​ന​യ്ക്കു സ​മ​നി​ല

single-img
10 October 2019

സൗഹൃദ മത്സരത്തില്‍ ജര്‍മനിയെ സമനിലയില്‍ തളച്ച് അര്‍ജന്റീന. രണ്ടു ഗോളുകള്‍ക്ക് പിന്നില്‍ നിന്ന അര്‍ജന്റീന മത്സരം പിടിച്ചെടുക്കുകയായിരുന്നു.

ആ​ദ്യ പ​കു​തി​യി​ല്‍‌ ത​ന്നെ ര​ണ്ടു ഗോ​ളു​ക​ള്‍ നേ​ടി ജ​ര്‍​മ​നി സ്വ​ന്തം മൈ​താ​ന​ത്ത് ആ​ധി​പ​ത്യം പു​ല​ര്‍​ത്തി. പ​തി​നാ​റാം മി​നി​റ്റി​ല്‍ സെ​ര്‍​ജി ഗാ​ബ്രി​യി​ലൂ​ടെ​യും 22 ാം മി​നി​റ്റി​ല്‍ ക​യി ഹ​വേ​ര്‍​ട്സി​ലൂ​ടെ​യു​മാ​ണ് ജ​ര്‍​മ​നി മു​ന്നി​ലെ​ത്തി​യ​ത്.

66 ാം മി​നി​റ്റി​ല്‍ ലൂ​ക്കാ​സ് അ​ലാ​റി​യ​യി​ലൂ​ടെ അ​ര്‍​ജ​ന്‍റീ​ന ആ​ദ്യ ഗോ​ള്‍ നേ​ടി. ക​ളി തീ​രാ​ന്‍ അ​ഞ്ച് മി​നി​റ്റ് ബാ​ക്കി​നി​ല്‍​ക്കെ ലൂ​ക്കാ​സ് ഒ​കാ​മ്ബ​സ് അ​ര്‍​ജ​ന്‍റീ​ന​യു​ടെ രണ്ടാമത്തെ ഗോളും സ്വ​ന്ത​മാ​ക്കി. സൂ​പ്പ​ര്‍ താ​ര​ങ്ങ​ളാ​യ ല​യ​ണ​ല്‍ മെ​സി, അ​ഗ്യൂ​റോ, ഇ​ക്കാ​ര്‍​ഡി, ഡി ​മ​രി​യ എ​ന്നി​വ​രൊ​ന്നും ഇ​ല്ലാ​തെ​യാ​ണ് കളത്തിലിറങ്ങിയത്‌.