കാക്കനാട് പെണ്‍കുട്ടിയെ യുവാവ് തീകൊളുത്തിക്കൊന്നു; പൊള്ളലേറ്റ യുവാവും മരിച്ചു

single-img
10 October 2019

കൊച്ചി: കൊച്ചിയില്‍ പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ കയറി തീ കൊളുത്തി കൊന്നു. പൊള്ളലേറ്റ യുവാവും മരിച്ചു. കാക്കനാടാണ്‌ സംഭവം. യുവാവ് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി തീ കൊളുത്തുകയായിരുന്നു. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ദേവികയാണ് കൊല്ലപ്പെട്ടത്. വീട്ടിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ പിതാവിനും പരിക്കേറ്റിട്ടുണ്ട്.