ഇംപീച്ച്‌മെന്റ് നടപടികളുമായി സഹകരിക്കില്ല; ട്രംപ്

single-img
9 October 2019

ന്യൂയോര്‍ക്ക്: ഇംപീച്ച്‌മെന്റ് നടപടികളുമായി സഹകരിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉതുമായി ബന്ധപ്പെട്ട അന്വേഷണ നടപടികളോട് സഹകരിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കിയ കത്ത് അന്വേഷണ സമിതിക്ക് വൈറ്റ് ഹൗസ് കൈമാറി.

പ്രതിപക്ഷത്തിന്റെ നടപടി പക്ഷപാതപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കത്തില്‍ പറയുന്നു. ഇതോടെ ട്രംപിനെതിരായി വാര്‍ത്തപുറത്തുകൊണ്ട് വരികയും പരാതി നല്‍കുകയും ചെയ്ത വ്യക്തിയുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തുക എന്നത് വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്.