ഗീതു മോഹന്‍ദാസ് ചിത്രം മൂത്തോന്‍; പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

single-img
9 October 2019

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മൂത്തോന്‍. നിവിന്‍ പോളിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ലക്ഷദ്വീപിലാണ് സിനിമ ചിത്രീകരിച്ചത്.

പ്രശസ്ത ഹിന്ദി സംവിധായകനായ അനുരാഗ് കശ്യപും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്  . ചിത്രം നിര്‍മ്മിക്കുന്നത് ആനന്ദ് എല്‍ റായ്, അജയ് ജി. റായ്, അലന്‍ മക്ക്‌അലക്സ് എന്നിവരാണ്.

ശോഭിത ധുലിപാല, ശശാങ്ക് അറോറ, ഹരീഷ് ഖന്ന, അലന്‍സ്യര്‍, ദിലീഷ് പോത്തന്‍, സുജിത് ശങ്കര്‍, ജിം സര്‍ഭ്, മുരളി ശര്‍മ്മ, സൗബിന്‍ ഷാഹിര്‍,റോഷന്‍ മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.