രാമക്ഷേത്രം പണിയാന്‍ പ്രത്യേക നിയമ നിര്‍മാണം വേണം, ശിവസേന-ബിജെപി സഖ്യം ഹിന്ദുത്വത്തിനുവേണ്ടി; ഉദ്ധവ് താക്കറെ

single-img
9 October 2019

മുംബൈ: മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാമക്ഷേത്രവും, ഹിന്ദുത്വവും പരാമര്‍ശിച്ച് ശിവസേന. രാമക്ഷേത്രം പണിയാന്‍ പ്രത്യേക നിയമ നിര്‍മ്മാണം വേണമെന്ന് ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ പറഞ്ഞു. ബിജെപിയുമായുള്ള ശിവസേനയുടെ സഖ്യം ഹിന്ദുത്വത്തിനു വേണ്ടിയാണെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.

ശിവജി പാര്‍ക്കില്‍ നടന്ന ദസറ സംഗമത്തിനിടെയായിരുന്നു താക്കറെയുടെ പരാമര്‍ശം. കേന്ദ്രസര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം ഏക സിവില്‍കോഡ് നടപ്പിലാക്കുക എന്നതാണ്. എന്നാല്‍ മുസ്ലീംങ്ങളുടെ അവകാശത്തിനായി ശിവസേന മുന്നിലുണ്ടാകുമെന്നും താക്കറെ പറഞ്ഞു.

പിന്നില്‍ നിന്ന് കുത്തുന്ന സ്വഭാവം ശിവസേനയ്ക്കില്ല. മഹാരാഷ്ട്രയില്‍ ബിജെപി ശിവസേന സഖ്യം ഒരേ മനസോടെ മത്സരിക്കുമെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേര്‍ത്തു. ശരത് പവാറാണോ സോണിയാഗാന്ധിയാണോ നിങ്ങളുടെ നേതാവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് താക്കറെ പരിഹസിച്ചു.